ഡല്‍ഹി: മുസ്ലീം സമുദായം നേരിടുന്ന സ്വത്വ, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഉറച്ച നടപടി വേണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഔദ്യോഗിക ലക്ഷ്യങ്ങളിലൊന്നായ ‘സബ്കാ സാത്, സബ്കാ വികാസ്’ (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം) മുന്‍നിര്‍ത്തി ഇക്കാര്യങ്ങളില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം സംഘടനകളുടെ ദേശീയ ഉന്നതാധികാര സഭയായ മജ്‌ലിസ് ഇ മുഷാവറാത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
പിന്നോക്കാവസ്ഥയും നീതി നിഷേധവും വിവേചനവുമുള്‍പ്പെടെ പ്രശ്‌നങ്ങളില്‍ എത്രയും വേഗത്തില്‍ അനുയോജ്യ നടപടിയുണ്ടാകണം. നിര്‍ണ്ണായക സ്ഥാനങ്ങളിലും രാജ്യ സമ്പത്തിലും തുല്യ പങ്കാളിത്തം ഉറപ്പുവരുത്താനും ശാക്തീകരണ പ്രശ്‌നത്തെ നേരിടാനും പദ്ധതി രൂപീകരിക്കണമെന്നും അന്ഡസാരി പറഞ്ഞു.
Discussion about this post