ഹരിയാന: ഹരിയാനയിലെ ആറ് മുസ്ലിം കുടുംബങ്ങളിലെ 35ഓളം പേര് തിരികെ ഹിന്ദുമതം സ്വീകരിച്ചു. ധംതന് ഷൈബ് ഗ്രാമത്തില്‍ നടന്ന ഹിന്ദു മതാചാര ചടങ്ങുകളിലൂടെയാണ് ഇവര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്.
ഹിന്ദുമതത്തില്‍ പെട്ട ഇവരുടെ പൂര്‍വ്വികര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. എങ്കിലും ഇവര്‍ പിന്തുടര്ന്നു വന്നിരുന്ന ജീവിത രീതികളും ആചാരങ്ങളുമെല്ലാം ഹിന്ദുക്കളുടേതായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹിന്ദു മതം സ്വീകരിക്കാമെന്ന് ഇവര്‍ തീരുമാനിക്കുന്നത്.
നിലവില്‍ ഗ്രാമത്തിലുള്ള ഹിന്ദുക്കള്‍ ഇവരുടെ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഘര്‍ വാപ്പസിയുടെ ഭാഗമായി ഇവര്‍ ഗ്രാമത്തില്‍ യജ്ഞവും ഹവനും നടത്തിയിരുന്നു. ഹവന് ചടങ്ങില്‍ വച്ചാണ് 35 പേരും ഹിന്ദുമതം തിരികെ സ്വീകരിച്ചത്. ഏറെ സന്തോഷത്തോടെയാണ് ഈ നിമിഷത്തെ കാണുന്നതെന്ന് ഇവര്‍ പ്രതികരിച്ചു. തങ്ങളുടെ കുടുംബങ്ങളില്‍ വര്‍ഷങ്ങളായി ഹിന്ദു പാരമ്പര്യവും വിശ്വാസങ്ങളുമാണ് പിന്തുടരുതെന്നും, കുട്ടികളുടെ പേരുകള്‍ പോലും ഹിന്ദു പേരുകളാണെന്നും മതം മാറിയവര്‍ വ്യക്തമാക്കി.
ഹോളി, ദീപാവലി, നവരാത്രി തുടങ്ങിയ ഉത്സവങ്ങളാണ് ഇവര്‍ ആഘോഷിച്ചിരുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ അവര്‍ മൃതദേഹം സംസ്കരിക്കുകയാണ് ചെയ്തിരുന്നത് എന്നതാണ്. സാധാരണ മുസ്ലീം വിശ്വാസികള്‍ മൃതദേഹം സംസ്കരിക്കാറില്ല.
Discussion about this post