ഡല്‍ഹി: ജനങ്ങളുടെ സഹകരണമില്ലെങ്കില്‍ കൊവിഡിന്റെ ചങ്ങല മുറിക്കുന്നത് എളുപ്പമാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ ശ്രദ്ധകുറവുണ്ടായാല് അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മാസ്കാണ് കൊവിഡിനെതിരായ ഏറ്റവും വലിയ സുരക്ഷാകവചമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന്റെ അണ്‍ലോക്ക് പ്രക്രിയയിലാണ് രാജ്യം. ചിലര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. ഇത് സ്ഥിതി രൂക്ഷമാക്കും. മാസ്കാണ് കൊവിഡിനെതിരായ ഏറ്റവും വലിയ സുരക്ഷാകവചം. ഇതിനൊപ്പം രണ്ട് അടി അകലം പാലിക്കുന്നതും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും എല്ലാവരും ശീലമാക്കണമെന്നും ഹര്ഷവര്ധന് ആവശ്യപ്പെട്ടു.
Discussion about this post