Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീഡിയൊ-ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ എഞ്ചിനീയറിംഗ് അത്ഭുതം: അടല്‍ തുരങ്കം ചൈനയ്ക്കുള്ള മറുപടി

by Brave India Desk
Oct 3, 2020, 02:48 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയ പര്‍വ്വതത്തില്‍ ലോകത്തെ ഏറ്റവും നീളമേറിയ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിലുള്ള ചുരമാണ് റോഹ്താംഗ് പാസ്. സമുദ്ര നിരപ്പില്‍ നിന്നും 13,000 അടിക്ക് മുകളില്‍ പിര്‍പഞ്ചാല്‍ മലനിരകളില്‍ ഉള്ള റോഹ്താംഗ് പാസ് മണാലിയെയും ലാഹോള്‍സ്പിറ്റി വാലിയെയും ബന്ധിപ്പിക്കുന്നു.

എല്ലാ വര്‍ഷവും കനത്ത മഞ്ഞുവീഴ്ചയുള്ള ആറ് മാസക്കാലം റോഹ്താംഗ് പാസ് വഴി ഗതാഗതം സാധ്യമല്ലായിരുന്നു. ഇതിന് പരിഹാരമായാണ് എഞ്ചിനീയറിങ് ടെക്‌നോളജിയുടെ അനന്ത സാധ്യതകളും കൂട്ടിയിണക്കിക്കൊണ്ട് റോഹ്താംഗ് പാസിന് സമാന്തരമായുള്ള ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറെ സവിശേഷതകളാണ് അടല്‍ ടണലിന് ഉള്ളത്.

Stories you may like

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

സമുദ്രനിരപ്പിന് 10,000 അടിക്ക് മുകളില്‍ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് ഇത്. പദ്ധതിയുടെ സാധ്യതാ പഠനം നടന്നത് 2002 മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ കാലത്താണ്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുരങ്കപാതയുടെ നിര്‍മ്മാണം തുടങ്ങിയത്. മണാലി – ലേ ദേശീയപാതയിലെ യാത്ര സമയം കുറയ്ക്കാനാകും എന്നതാണ് തുരങ്കത്തിന്റെ പ്രധാന നേട്ടം. തുരങ്കം യഥാര്‍ത്ഥ്യമായതോടെ ഈ പാതയില്‍ 48 കിലോമീറ്റര്‍ യാത്രയാണ് കുറഞ്ഞത്. യാത്ര സമയം നാല് മണിക്കൂറും കുറഞ്ഞു

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സപ്തി ഉള്‍പ്പെടെയുള്ള മലയോര ഗ്രാമങ്ങളിലെ ജനങ്ങളെ മണാലിയുമായി വേഗത്തില്‍ ബന്ധിപ്പിക്കാന്‍ തുരങ്ക പാതയ്ക്ക് കഴിയും. തണുപ്പ് കാലത്ത് മഞ്ഞ് വീഴ്ച്ച തുടങ്ങിയാല്‍ ഇവിടുത്തെ ഗ്രാമങ്ങള്‍ക്ക് ആറ് മാസം പുറം ലോകവുമായി ബന്ധമില്ലാതാകും. ഇനി അത്തരമൊരു അവസ്ഥയുണ്ടാകില്ലെന്നത് ഗ്രാമവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നു.തുരങ്കത്തിന്റെ പണി പൂര്‍ത്തിയായതോടെ ഇതുവഴി ഇനി വര്‍ഷം മുഴുവന്‍ ഗതാഗതം സാധ്യമാകും. ഈ മേഖലയിലെ ജനജീവിതത്തിനെ തന്നെ മാറ്റിമറിയ്ക്കുന്നതാണ് പദ്ധതി.4,083 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചത് എന്നാല്‍ 3,200 കോടി രൂപയ്ക് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പദ്ധതി പൂര്‍ത്തിയാക്കി.

മലയാളിയായ ബി ആര്‍ ഒ യുടെ ചീഫ് എഞ്ചീനീയര്‍ കെ.പി പുരുഷോത്തമന്റെ നേതൃത്തിലാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തുരങ്കത്തിന്റെ എന്‍ജിനീയറിങ് , നിര്‍മ്മാണ മാനേജ്!മെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ഇ എം എസ്സ് എന്‍ജിനീയറിംങ് കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനമാണ്.

https://www.facebook.com/braveindianews/posts/2951439848412490

 

മണാലി ലഡാക് ഹൈവേയിലെ റോതാംഗ് മഞ്ഞുമലകള്‍ക്കിടയിലൂടെ എകദേശം 2 കിലോമീറ്റര്‍ ഉയരത്തിലുള്ള മഞ്ഞുമല തുരന്നാണ് 10.56 മീറ്റര്‍ വീതിയുള്ള തുരങ്കത്തില്‍ 8 മീറ്റര്‍ വീതിയിലും 9.02 കി.മീ നീളവുമുള്ള രണ്ട് വരി പാത നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന പാതയുടെ അടിയിലൂടെ 3.6 മീറ്റര്‍ വീതിയിലും 2.25 മീറ്റര്‍ ഉയരത്തിലുമുള്ള ഒരു എമര്‍ജന്‍സി ടണലും നിര്‍മ്മിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്താംഗ് ചുരം ഒഴിവാക്കി ഈ തുരങ്കപാതയിലൂടെ യാത്രചെയ്യുന്നതിലൂടെ 46 കി.മീ അധികയാത്ര ഒഴിവാക്കാം.

. ലോകത്തില്‍ തന്നെ നിര്‍മ്മാണ ഘട്ടത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ടണലുകളില്‍ ഒന്നായിരുന്നു അടല്‍ ടണല്‍ സാങ്കേതിക മേഖലയിലെ ഭാരതത്തിന്റെ നിര്‍മ്മാണ ഒരു പൊന്‍തൂവല്‍.മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്.

വര്‍ഷത്തില്‍ ആറ് മാസത്തോളമുള്ള മഞ്ഞുകാലത്തെ ഗതാഗത പ്രശ്‌നങ്ങളും അതിനെത്തുടര്‍ന്നുള്ള അവശ്യ വസ്തുക്കളുടെ ദൌര്‍ലഭ്യവുമായിരുന്നു നിര്‍മ്മാണഘട്ടത്തിലെ പ്രധാന കടമ്പ,
587 മീറ്ററോളം ദൈര്‍ഘ്യമുള്ളതും പ്രതിദിനം 10 ദശലക്ഷത്തോളം ലിറ്റര്‍ പ്രവാഹ ശേഷിയുള്ളതുമായ സെറിനാല ജലസ്രോതസ് തുരങ്കത്തില്‍ നിന്നും 350 മീറ്റര്‍ ഉയരത്തില്‍ തുരങ്കത്തിന് മുകളില്‍ കൂടിയാണ് ഒഴുകുന്നത്. 2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ അതില്‍ നിന്നും അപ്രതീക്ഷിതമായ നീരൊഴുക്ക് തുരങ്കത്തിനുള്ളില്‍ ഉണ്ടാവുകയും അത് തുരങ്ക നിര്‍മ്മാണത്തെ സാരമായിബാധിക്കുകയും ചെയ്തു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങള്‍ വേഗത്തിലാക്കാനും ഈ തുരങ്ക പാത സഹായിക്കും.

 

Tags:
Share8
Tweet
SendShare

Latest stories from this section

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies