ബംഗലൂരു: മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷിന് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് അനൂപ് മുഹമ്മദിന് കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകി സഹായിച്ചെന്നാണ് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാനാണ് ബംഗലൂരു ഇഡി കഴിഞ്ഞയാഴ്ച കേസ് എടുത്തത്.
നിലവിൽ എൻ സി ബിയും ഇഡിയും കർണാടക പൊലീസിലെ രണ്ടു വിഭാഗങ്ങളുമാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.







