കണ്ണൂർ: കണ്ണൂരിലെ ക്രമസമാധാനം തകർക്കാൻ വീണ്ടും സിപിഎം ശ്രമമെന്ന് ആരോപണം. ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഒളവിലം സ്വദേശി പ്രേമനാണ് വേട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ പ്രേമനെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു അക്രമം. പ്രേമനെ ആക്രമിച്ചതിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് വടക്കാഞ്ചേരിയിലും ബിജെപി പ്രവർത്തകന് നേരെ ആക്രമണമുണ്ടായി. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. വീടിന് മുന്നിൽ നില്‍ക്കുകായിരുന്ന രമേഷിനെ ഒരു സംഘം അക്രമികൾ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.












