ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. പാമ്പോർ ബൈപ്പാസിൽ വെച്ച് നടന്ന ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ശ്രീനഗർ നഗരാതിർത്തിക്ക് സമീപം ടാംഗൻ ബൈപ്പാസിലെ സി ആർ പി എഫ് പരിശോധക സംഘത്തിന് നേർക്ക് അജ്ഞാതരായ ഭീകരർ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ സൈന്യവും പൊലീസും അന്വേഷണം ആരംഭിച്ചു.
Discussion about this post