ഗാന്ധിനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികബില്ലുകള്‍ക്കെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി സോഫയിലിരിക്കുന്ന വിഐപി കര്‍ഷകനാണെന്ന് സ്മൃതി ഇറാനി പരിഹസിച്ചു.
“ട്രാക്ടറില്‍ ഇരിക്കാന്‍ പോലും സോഫാ സീറ്റുകള്‍ ഉപയോഗിക്കുന്ന ആളാണ് രാഹുല്‍ . ചെറുകിട, ഇടത്തരം കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്ന സംവിധാനത്തെ ഒരിക്കലും പിന്തുണയ്ക്കാന്‍ ഇതു പോലുള്ള വിഐപി കര്‍ഷകര്‍ക്ക് കഴിയില്ല’- സ്മൃതി ചൂണ്ടിക്കാട്ടി.
Discussion about this post