ഇസ്ലാമാബാദ് : ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാൻ പദ്ധതിയിട്ട് പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ. പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം), ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ ടെഹ്റീക്ക്-ഇൻസാഫ് പാർട്ടിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 16 ന് ഗുജ്‌റൻവാലയിൽ വെച്ച് പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധ റാലി നടത്തും.
ഇമ്രാൻ ഖാൻ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമറിയിക്കുന്നതിന് പാകിസ്ഥാന്റെ 4 പ്രവിശ്യകളിലായി 6 പൊതു യോഗങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് പിഡിഎം വ്യക്തമാക്കി. പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിനു വേണ്ടി ഇക്കാര്യങ്ങൾ പുറത്തു വിട്ടത് പിഡിഎമ്മിന്റെ സ്റ്റീറിങ് കമ്മിറ്റി കൺവീനറായ അഹ്‌സൻ ഇഖ്ബാലാണ്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് അഹ്‌സൻ ഇഖ്ബാൽ. പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രതിഷേധ റാലി ഒക്ടോബർ 18 ന് കറാച്ചിയിൽ വെച്ചായിരിക്കും നടക്കുക.
Discussion about this post