ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൊല്ലപ്പെട്ട ദലിത് യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്, നടന്‍ സ്വര ഭാസ്‌കര്‍, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) നോട്ടീസ് അയച്ചു.
ഹാത്രാസ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ വിശദീകരണം തേടിയും ഈ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചും ഭാവിയില്‍ അത്തരം പോസ്റ്റുകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടും എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയതായി എന്‍സിഡബ്ല്യു ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
Discussion about this post