നീലേശ്വരം : കാസർഗോഡ് നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവ് തന്നെയാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം. പെൺകുട്ടി ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്തി ഭ്രൂണാവശിഷ്ടം കുഴിച്ചിടുകയായിരുന്നു.
ഭ്രൂണാവശിഷ്ടത്തിലെയും പിതാവിന്റെയും ഡി.എൻ.എ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ ഒന്നാംപ്രതിയായ പിതാവ്, അന്നത്തെ സി.ഐ പി.ആർ മനോജ് നൽകിയ കുറ്റസമ്മതത്തിൽ ഇക്കാര്യം സമ്മതിച്ചിരുന്നു. ഭ്രൂണാവശിഷ്ടം വീടിനു പിറകിൽ കുഴിച്ചിട്ട വിവരവും ഇയാൾ വെളിപ്പെടുത്തിയിരുന്നു. 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ പത്ത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.












