ഡല്‍ഹി: സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരണ പത്രം (MoC) ഒപ്പുവെക്കാന്‍ ഉള്ള ശുപാര്‍ശയ്ക്ക് അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പരസ്പര താല്പര്യമുള്ള വിവിധ വിഷയങ്ങളിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഈ നീക്കം വഴിതുറക്കും.
സുതാര്യവും സുരക്ഷിതവുമായ ഒരു സൈബര്‍ ഇടം വളര്‍ത്തിയെടുക്കാനും, നൂതനാശയ സൃഷ്ടിക്കും, സാമ്പത്തിക വളര്‍ച്ചയ്ക്കും ഉള്ള മാധ്യമമായി ഇന്റര്‍നെററ്റിനെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധമാണ്. സൈബര്‍ മേഖലയിലെ വിഭവശേഷി വര്‍ദ്ധിപ്പിക്കുക, ആധുനിക സാങ്കേതിക വിദ്യകളില്‍ സഹകരണം ഉറപ്പാക്കുക, സൈബര്‍ സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക, ഇവയെ പ്രതിരോധിക്കാന്‍ ഉള്ള നടപടികള്‍ പങ്കുവയ്ക്കുക, സൈബര്‍ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള സംയുക്ത സംവിധാനങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്റര്‍നെറ്റ് ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരാനും ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഇരു രാഷ്ട്രങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കി.
Discussion about this post