ഡൽഹി: ലാവ്ലിൻ കേസിൽ ശക്തമായ വാദവുമായി സിബിഐ സുപ്രീം കോടതിയിൽ. കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് തുഷാർമേത്ത വാദിച്ചു.
കേസ് ഈ മാസം 16 ന് പരിഗണിക്കാനായി മാറ്റി. കേസിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
ലാവ്ലിൻ കേസ് അടിയന്തിര പ്രാധാന്യമുള്ളതാണെന്നും പരിഗണിക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിബിഐയുടെ നിലപാട് കോടതി അംഗീകരിച്ചിരുന്നു.
രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കി.
ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. 2017 ഒക്ടോബറിലാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു.
ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹര്‍ജി. കുറ്റപത്രം പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയും പരിഗണനയിലുണ്ട്. പിണറായി വിജയന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ഹരീഷ് സാല്വെ സുപ്രീം കോടതിയിൽ ഹാജരായി.
Discussion about this post