തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണു വിധി പ്രസ്താവിച്ചത്.
യുട്യൂബിലൂടെ വനിതകളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് വിജയ് പി. നായരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള വനിതകള്‍ ആക്രമിച്ച കേസിലാണ് അവര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ജാമ്യം നല്കിയാല് നാളെ നിയമം കൈയിലെടുക്കാന്‍ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശേഷാദ്രിനാഥന് കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
Discussion about this post