ചൈന-ഇന്ത്യ അതിർത്തിയിൽ ചൈനക്ക് ഭീഷണിയായി ഇന്ത്യയുടെ കൂറ്റന്‍ ടി-20 യുദ്ധ ടാങ്കുകള്‍. അതിര്‍ത്തിയില്‍ ഇനിയൊരു സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയുടെ ഭീമന് ടാങ്കുകളുമായി എതിര്‍ത്ത് നില്ക്കാന് ചൈനയ്ക്ക് ആവില്ലെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം സജീവമായതോടെയാണ് ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത്.
ലഡാക്കിലെ അതി ശൈത്യ കാലാവസ്ഥയില്‍ ഇന്ത്യന്‍ ടാങ്കുകള്ക്കായിരിക്കും ചൈനീസ് ടാങ്കുകളേക്കാള്‍ മുന്‍തൂക്കമെന്നാണ് അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ട ഇന്ത്യന്‍ യുദ്ധ ടാങ്കുകളിലെ കമാന്‍ഡര്‍മാരില്‍ ഒരാള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തിയത്. അതിശൈത്യ കാലാവസ്ഥയിലും അനായാസം പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ടി-20 ടാങ്കുകളുടെ പ്രത്യേകത.
ചൈനയുടെ പക്കലുള്ളത് കൂടുതലും ലൈറ്റ് വൈറ്റ് ടാങ്കുകളാണ്. എന്നാല്‍ ഇന്ത്യക്കുള്ളത് റഷ്യന്‍ നിര്‍മിത ടി 90, ടി 72 ടാങ്കുകളാണ്. അടുത്തിടെ ചൈന ടി15 എന്ന ലൈറ്റ് വൈറ്റ് യുദ്ധ ടാങ്ക് കൂടി പരീക്ഷിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.
Discussion about this post