തൃശ്ശൂര്‍ അന്തിക്കാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിധിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മന്ത്രി എംസി മൊയ്തീനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോള്‍ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ മറ്റു സംഘടനാ പ്രവര്‍ത്തകരെ വധിക്കുകയോ ചെയ്യുക എന്നത് സിപിഎമ്മിന്റെ ഏതു കാലത്തേയും നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലം എത്ര മുന്നോട്ട് ചലിച്ചാലും അതിനു മാറ്റം വരുത്താന്‍ അവര്‍ തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണു തൃശ്ശൂര്‍ അന്തിക്കാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിധിനെന്നു സന്ദീപ് ചൂണ്ടിക്കാട്ടി
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ മറ്റു സംഘടനാ പ്രവർത്തകരെ വധിക്കുകയോ ചെയ്യുക എന്നത് സിപിഎമ്മിന്റെ ഏതു കാലത്തേയും നയമാണ്. കാലം എത്ര മുന്നോട്ട് ചലിച്ചാലും അതിനു മാറ്റം വരുത്താൻ അവർ തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണു തൃശ്ശൂർ അന്തിക്കാട്ടെ ബിജെപി പ്രവർത്തകൻ നിധിനെ ദാരുണമായി കൊലപ്പെടുത്തിയതിലൂടെ വെളിവാകുന്നത്.
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സനൂപ് എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന വാദം പോലീസ് തള്ളിയിട്ടും അതിനെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് മുകളിൽ കെട്ടിവച്ച് തൃശ്ശൂർ ജില്ലയിലാകെ കലാപാന്തരീക്ഷം സൃഷ്ടിച്ച മന്ത്രി എസി മൊയ്തീനാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തം. നിധിന്റെ കൊലപാതകത്തിൽ
മന്ത്രിയുടെ പങ്ക് അന്വേഷണ വിധേയമാക്കണം.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ അഴിമതിയാരോപണ വിധേയനായ മന്ത്രി എ.സി മൊയ്തീൻ, ചോര കൊണ്ട് ആ കറ കഴുകി കളയാൻ ശ്രമിക്കുകയാണ്.
സാധു മനുഷ്യരെ വെട്ടിയും കുത്തിയും കൊന്നും ചോരച്ചാലുകൾ ഒഴുക്കിയും
അഴിമതിയെ മറച്ചു വെക്കാം എന്നാണ് സിപിഎം കരുതുന്നത് . സിപിഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനകീയ പ്രതിരോധം ഉയർന്നു വരിക തന്നെ ചെയ്യും.
നിധിന്റെ ആത്മാവിനു പ്രണാമം
https://www.facebook.com/Sandeepvarierbjp/posts/4527820993926298
Discussion about this post