തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുന്നു. ഇന്ന് 9347 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 25 പേർ രോഗം മൂലം മരിച്ചെന്ന് സ്ഥിരീകരിച്ചു. ഇന്ന് സമ്പർക്കത്തിലൂടെ 8216 പേർക്ക് രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.16 ശതമാനമാണ്.
സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1003 ആയി. ഇന്ന് 8924 പേർ രോഗമുക്തി നേടി. മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട് 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള കണക്ക്.
821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പർക്ക രോഗബാധിതരുടെ കണക്ക്.
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 666 ഹോട്ട് സ്പോട്ടുകളാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Discussion about this post