ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്ക് തറക്കല്ലിട്ട് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ശത്രുരാജ്യങ്ങളില്‍ നിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കുന്നത്.
അതേസമയം ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം രാജ്നാഥ് സിങ് ഒരുമിച്ച് നിര്‍വഹിച്ചു.
ഉള്‍പ്രദേശങ്ങളിലേയ്ക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്നതിനു വേണ്ടിയാണ് തന്ത്രപ്രധാന മേഖലകളില്‍ പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ റോഡ് നിര്‍മാണം നിര്‍ത്തണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് ഇന്ത്യ വീണ്ടും തെളിയിക്കുകയാണ് ഇതിലൂടെ. ചൈന പ്രകോപനങ്ങള്‍ തുടരുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ ചെലുത്തി ഗതാഗതം-ആയുധ-സൈന്യനീക്കം എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഡാക്ക്, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post