50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. സംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും നടിയായി കനികുസൃതിയേയും തിരഞ്ഞെടുത്തു.119 സിനിമകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്.
മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോജോസ് കരസ്ഥമാക്കി. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ.
സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ,എഡിറ്റർ എൽ ഭൂമിനാഥൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, നടി ജോമോൾ, പിന്നണി ഗായിക ലതിക, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.












