തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത.എന്നാല്‍ മാണിക്കെതിരെ അന്വേഷണം തുടരാമെന്നും ലോകായുക്ത പറഞ്ഞു .ഇതിനായി ദ്രുതപരിശോധന റിപ്പോര്‍ട്ട് തയാറാക്കാന്‍ ലോകായുക്ത വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കുന്നതിനു വേണ്ടി മന്ത്രി കെ.എം മാണി പണം വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവനന്തപുരം പായ്ച്ചിറ നവാസ് ഫയല്‍ ചെയ്ത കേസാണ് ലോകായുക്തയുടെ പരിഗണിച്ചത്.
Discussion about this post