അന്താരാഷ്ട്ര ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖമാവുകയാണ് തുർക്കി പ്രസിഡന്റ് റിസെപ് ത്വയിപ് എർദോഗാൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇസ്ലാമിക രാഷ്ട്രങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നതും തുർക്കിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ നേടാൻ വേണ്ടി ദക്ഷിണേഷ്യയിൽ സൃഷ്ടിച്ച അസ്വസ്ഥതകൾക്ക് ശേഷം, എർദോഗാനിപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് ആഫ്രിക്കയിലെ ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ലിബിയ അടക്കമുള്ള രാഷ്ട്രങ്ങളിലെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾക്ക് തുർക്കി ധനസഹായം നൽകുന്നുണ്ടെന്ന് വാർത്തവിദേശ മാധ്യമങ്ങൾ വളരെ മുൻപേ പുറത്തു വിട്ടിരുന്നു. ആഭ്യന്തരയുദ്ധം നശിപ്പിച്ച ലിബിയയിൽ വീണ്ടും കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് തുർക്കിയുടെ ശ്രമം. 2015 മുതൽ ആറിലധികം സന്ദർശനങ്ങളാണ് എർദോഗാൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്തിയിരിക്കുന്നത്.
ഡിജിബൂട്ടി, സുഡാൻ, സോമാലിയ മുതലായ രാജ്യങ്ങളിൽ തുർക്കി മിലിറ്ററി ബേസുകൾ സ്ഥാപിച്ചിട്ടുണ്ട്. സൈനിക സഹായം എന്ന വ്യാജേന പണിതുയർത്തപ്പെടുന്ന ഈ സൈനിക കേന്ദ്രങ്ങൾ, ആഫ്രിക്കയിലെ തുർക്കിയുടെ താൽപര്യങ്ങൾ നടപ്പിലാക്കാനുള്ളതാണെന്ന് മറ്റു യൂറോപ്യൻ രാഷ്ട്രങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. നയതന്ത്ര, രാഷ്ട്രീയ ഗുണത്തെക്കൂടാതെ, ഈ മേഖലകളിൽ സമൃദ്ധമായ പ്രകൃതിവിഭവങ്ങളിലും തുർക്കിക്ക് കണ്ണുണ്ട്.
കടുത്തൊരു ഇസ്ലാമിക വാദിയായ എർദോഗാൻ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയത് ക്രിസ്ത്യൻ രാഷ്ട്രങ്ങളിൽ വൻ എതിർപ്പ് സൃഷ്ടിച്ചിരുന്നു. നിരവധി എൻജിഒകൾ, എർദോഗാന്റെ നിർദേശപ്രകാരം ആഫ്രിക്കയിൽ പ്രവർത്തിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന വ്യാജേന, ഇവർ നടപ്പിലാക്കുന്നത് തുർക്കിയുടെ അജണ്ടകളാണ്.നേരത്തെ, ഇന്ത്യയിൽ തുർക്കി നിയന്ത്രിക്കുന്ന എൻജിഒകൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
Discussion about this post