കൊച്ചി: 100 ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. മെട്രോ നിര്‍മ്മാണ സ്ഥലത്തെ സന്ദര്‍ശനത്തിന് ശേഷം നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. ലൈറ്റ് മെട്രോ പദ്ധതിയിലെ അവ്യക്തതയെക്കുറിച്ച് ഇ. ശ്രീധരനുമായാണ് ചര്‍ച്ച ചെയ്യത്.
യോഗത്തില്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക ലോഗോയും കോച്ചുകളുടെ ഡിസൈനും മുഖ്യമന്ത്രി പുറത്തിറക്കി.
ഇതുവരെയുള്ള നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട് . പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലൈറ്റ് മെട്രോയ്ക്കു വേണ്ടി സഹായം തേടി കൂടുതല്‍ വിശദമായ കത്ത് കേന്ദ്രത്തിനയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരന്റെ പങ്ക് അഭിമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെട്രോ നിര്‍മ്മാണ സ്ഥലത്തെത്തിയിരുന്നു. ആലുവയിലെ മുട്ടം യാര്‍ഡിലാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രിമായ ആര്യാടന് മുഹമ്മദ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, മേയര്‍ ടോണി ചെമ്മണി, ഇ.ശ്രീധരന്, ഏലീയാസ് ജോര്‍ജ് , ബെന്നിബഹനാന് എംഎല്‍എ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Discussion about this post