ബംഗലൂരു: ബംഗലൂരു കലാപത്തിന് പിന്നിൽ കോണ്‍ഗ്രസാണെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ബംഗലുരുവിന്റെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ആ പാര്‍ട്ടിക്ക് ബംഗലൂരു നിവാസികളുടെ സംരക്ഷകരാകാന്‍ ഒരിക്കലും കഴിയില്ലെന്നും കുമാരസ്വാമി പറഞ്ഞു. അക്കാര്യം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ ഓര്‍ക്കണമെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
ഡിജെ ഹള്ളിയിലുണ്ടായ സംഘര്‍ത്തെ കുറിച്ച് അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. രാജരാജേശ്വരി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.കൃഷ്ണമൂര്ത്തിയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കുമാരസ്വാമിയുടെ ആക്രമണം. ഓഗസ്റ്റില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോസ്റ്റിനെ ചൊല്ലിയാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
Discussion about this post