ചെന്നൈ : ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിംഗിന്റെ യുദ്ധാഹ്വാനത്തിന് ഇന്ത്യാ തക്കതായ മറുപടി കൊടുക്കണമെന്ന് ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് സ്വാമി ഇപ്രകാരം കുറിച്ചത്.
ചൈനയെ ഇന്ത്യ നേരിടുന്നത് നയതന്ത്രപരമായോ സൈനിക പരമായോ ആവാം. രണ്ടായാലും, ഞങ്ങൾ തയ്യാറാണ് എന്ന ധ്വനിയിൽ, “ചൈനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.അത് ലംബമായോ തിരശ്ചീനമായോ എന്നുള്ളത് അവരുടെ ചോയ്‌സ് ആണ്” എന്നായിരുന്നു സ്വാമി ട്വീറ്റ് ചെയ്തത്.
രണ്ടു ദിവസം മുൻപാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, യുദ്ധത്തിനു തയ്യാറാവാൻ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികർക്ക് നിർദേശം നൽകിയത്. മനസ്സും ശരീരവും യുദ്ധ തയ്യാറെടുപ്പുകൾക്കായി സമർപ്പിക്കാനായിരുന്നു സൈനികരോട് ഷീ ജിൻ പിംഗിന്റെ ആഹ്വാനം.











