Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാകിസ്ഥാൻ നാഷണൽ കോൺഗ്രസ് ആയി മാറും, രാഹുൽ ഗാന്ധി പേര് മാറ്റി രാഹുൽ ലാഹോറി ആകും‘; ശശി തരൂരിന്റെ പാക് അനുകൂല പ്രസ്താവനക്കെതിരെ ബിജെപി

by Brave India Desk
Oct 18, 2020, 03:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ശശി തരൂരിന്റെ ലാഹോർ സാഹിത്യമേളയിലെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. കോൺഗ്രസ്സ് നേതാക്കൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപമാനിക്കുന്നത് തുടരുകയാണെന്നും പാക് വേദിയിലെ അത്തരം പരാമർശങ്ങൾ കോൺഗ്രസിന്റെ ജീർണ്ണതയാണ് വെളിവാക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും പ്രസ്താവന കേട്ടാൽ പാകിസ്ഥാൻ പോലും നാണിച്ച് പോകും. രാഹുലിന് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വല്ല പദ്ധതിയുമുണ്ടോ എന്നും സംബിത് പത്ര ചോദിച്ചു. രാഹുൽ ഗാന്ധിക്ക് ചേർന്ന പേര് രാഹുൽ ലാഹോറി എന്നാണെന്നും രാഹുലിന്റെ പാകിസ്ഥാനിലെ അരങ്ങേറ്റ റാലിയുടെ ചുമതല ശശി തരൂരിനെ ഏൽപ്പിക്കണമെന്നും സംബിത് പത്ര പറഞ്ഞു.

Stories you may like

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

ജിന്നയെ അനുകൂലിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാകിസ്ഥാൻ അവസരം നൽകാറുണ്ട്. ഇന്ത്യയെ ചൊല്ലി ശശി തരൂർ ലാഹോറിൽ വിലപിച്ചത് തരം താണ് പോയി. കോൺഗ്രസ് പാർട്ടി രാജ്യത്തെ എത്രമേൽ വെറുക്കുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും ഇന്ത്യ പിന്നോക്കം പോയെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഇന്ത്യ പരിഗണിക്കുന്നില്ലെന്നും ലാഹോർ സാഹിത്യമേളയിൽ ശശി തരൂർ ആരോപിച്ചിരുന്നു. ഇത് പാകിസ്ഥാനിൽ പോയി ഇന്ത്യയെ അപമാനിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം നടത്തുന്ന കൊവിഡ് പ്രതിരോധ നടപടികളെ ലോകം അംഗീകരിച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്കും ഏറ്റവും കുറഞ്ഞ മരണ നിരക്കും ഇന്ത്യയിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത പാകിസ്ഥാനിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം എന്താണ്? ഒരു എം പി എന്ന നിലക്കും ഇന്ത്യൻ പൗരൻ എന്ന നിലക്കും രാജ്യം നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം തരൂർ രാജ്യവിരുദ്ധമായി ഉപയോഗിക്കുകയാണെന്നും  സംബിത് പത്ര വ്യക്തമാക്കി.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസ്സ് നേതാക്കൾക്ക് ധൈര്യമുണ്ടോയെന്നും ബിജെപി വക്താവ് സംബിത് പത്ര ചോദിച്ചു.

Tags: shashi tharoorincSambit PatraLahore Lit FestBJPrahul gandhi
Share53
Tweet
Send
Share

Latest stories from this section

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

Latest News

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies