പാലക്കാട്: വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് ഇവര്‍ മരണപ്പെട്ടത്. അയ്യപ്പന് (55), രാമന്, (55) ,ശിവന് (37) എന്നിവരാണ് മരിച്ചത്.
ഇന്നലെയാണ് ഇവര്‍ മദ്യപിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ സ്ഥിരീകരണം ഉണ്ടാവുകയുളളൂ. മദ്യം തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത് എന്നാണ് നിഗമനം. മരണത്തില്‍ അന്വേഷണം ആരഭിച്ചതായി പൊലീസ് അറിയിച്ചു.
Discussion about this post