ന്യൂഡൽഹി : നവരാത്രി ദിനങ്ങളുടെ അവസാനം ആരംഭിക്കുന്ന ദുർഗ്ഗാപൂജയുടെ ആരംഭ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ ദുർഗ്ഗാപൂജ വീഡിയോ കോൺഫറൻസിംഗ് മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളി ഭാഷയിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്
“പശ്ചിമബംഗാളിലെ സഹോദരി സഹോദരന്മാരെ, ദുർഗാപൂജ ഇന്ത്യയുടെ ഐക്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. തിന്മക്ക് മേൽ നന്മ നേടുന്ന വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ആഘോഷങ്ങൾ. ഈ ശുഭവേളയിൽ, സന്തോഷത്തിനും ആരോഗ്യത്തിനും ശക്തിക്കും വേണ്ടി നമ്മൾക്ക് ദുർഗാ മാതാവിനോട് പ്രാർത്ഥിക്കാം.”- പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമബംഗാളിലെ ഈസ്റ്റ് വെസ്റ്റ് മെട്രോ റെയിൽവേ സ്റ്റേഷന് വേണ്ടി 8,500 കോടി രൂപ അനുവദിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി.
പൂർവ്വോദയ പദ്ധതിയിൽ പശ്ചിമബംഗാൾ നിർണായക പങ്കുവഹിക്കുന്നതായി ഓർമിപ്പിച്ച നരേന്ദ്രമോദി, പ്രധാനമന്ത്രി ആവാസ് യോജനയിൽ 30 ലക്ഷം വീടുകൾ പാവങ്ങൾക്കായി നിർമ്മിച്ച് നൽകിയതും പ്രസംഗത്തിനിടെ പരാമർശിച്ചു. സ്വാതന്ത്രസമരത്തിൽ, അതുല്യമായ സംഭാവനകൾ നൽകിയ പശ്ചിമബംഗാൾ വ്യക്തിത്വങ്ങളെയും പ്രധാനമന്ത്രി ഈ അവസരത്തിൽ സ്മരിച്ചു.
Discussion about this post