ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന് സൈന്യത്തിന്റെ ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. ഇന്ന് രാവിലെ കുപ്വാരയിലെ കേരന്‍ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം.
മാവിക് 2 പ്രോ മോഡല്‍ ആളില്ലാ ഡ്രോണ്‍ ചൈനീസ് കമ്പനി ഡിജെഐ നിര്‍മിച്ചതാണ്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയതോടെയാണ് ചെറുവിമാനം വെടിവച്ചിട്ടതെന്ന് കരസേന അറിയിച്ചു.
നുഴഞ്ഞുകയറ്റ സാധ്യതയുള്ളതിനാല്‍ നിയന്ത്രണരേഖയില്‍ അതിര്‍ത്തി രക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post