ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡിൽ നിന്നും മുക്തിനേടിയവരുടെയെണ്ണത്തിൽ വൻ വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദേശീയ തലത്തിൽ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനം വർദ്ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിൽ നിന്നും മുക്തിനേടിയത് 63,077 പേരാണ്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിവരുടെ ആകെയെണ്ണം 70,78,123 ആയി വർധിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 90 ശതമാനമാണിത്. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 1,18,534 പേരാണ്. ആകെ കോവിഡ് കേസുകളുടെ 1.51 ശതമാനമാണിത്. നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 6,68,154 പേരാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി പ്രതിദിനം ആയിരത്തിൽ താഴെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് രാജ്യത്തിനു ചെറുതല്ലാത്ത ഒരു ആശ്വാസം നൽകുന്നുണ്ട്.
ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 78,63,811 പേർക്കാണ്. കഴിഞ്ഞദിവസം 50,129 പുതിയ കോവിഡ് കേസുകളും 578 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
Discussion about this post