ഡൽഹി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവ് ആശുപത്രി വിട്ടു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് സുഹൃത്തും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ശർമ്മ ട്വീറ്റ് ചെയ്തു.
കപിൽ ദേവ് ഡോക്ടറോടൊപ്പം നിൽക്കുന്ന ചിത്രവും ശർമ്മ പുറത്തു വിട്ടു. നെഞ്ചു വേദനയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 62 വയസ്സുകാരനായ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
Discussion about this post