തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.
തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള രോഗബാധയുടെ കണക്ക്.
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1332 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂര്‍ 202, ഇടുക്കി 87, കാസര്‍ഗോഡ് 126, വയനാട് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്.
82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് 58 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 669 ഹോട്ട് സ്പോട്ടുകളാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
Discussion about this post