ന്യൂഡൽഹി : ഊർജത്തിന്റെ ആഗോള ആവശ്യകതയെ നയിക്കുക ഇന്ത്യയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാറുന്ന ലോകത്തിൽ ഇന്ത്യയുടെ ഊർജ ഭാവി’ എന്നതാണ് ഈ വർഷത്തെ ഇന്ത്യ എനർജി ഫോറത്തിന്റെ ആശയം. സമീപകാലത്ത് ഈ മേഖലയിൽ സർക്കാർ നടത്തിയ പരിഷ്കരണങ്ങൾ ആഗോള നിക്ഷേപർക്കു മുന്നിൽ പ്രധാനമന്ത്രി വിശദമാക്കി.
കോവിഡ് വ്യാപനം മൂലം ഊർജത്തിന്റെ ആഗോള ആവശ്യകത മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും നിക്ഷേപകരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും വരും വർഷങ്ങളിൽ ഇതിന്റെ ഉയർച്ചായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മാത്രമല്ല, രാജ്യം ആഗോള നന്മയ്ക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും റിന്യൂവബിൾ എനർജിയുടെ കപ്പാസിറ്റി 2022- ഓടെ 175 ജിഗാവാട്ടായും 2030 -ഓടെ 450 ജിഗാവാട്ടായും വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കാർബൺ ബഹിർഗമനം വളരെ കുറവാണെന്ന് ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
Discussion about this post