ഇന്ത്യ-മ്യാൻമർ വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കലധാൻ പദ്ധതിക്കു നേരെ ആക്രമണങ്ങളഴിച്ചു വിടുന്ന അരാക്കൻ ആർമിയെന്ന തീവ്രവാദ സംഘടനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്ത തുറമുഖവും മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്തിലുള്ള സിത്വെ തുറമുഖവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക തീരദേശ ഷിപ്പിംഗ് കരാറാണ് കലധാൻ പദ്ധതി. ഇത് യാഥാർത്ഥ്യമാകുന്നതോടെ സിത്വെ തുറമുഖം വഴിയും കലധാൻ മൾട്ടി മോഡൽ ലിങ്ക് വഴിയും ഇന്ത്യൻ കപ്പലുകൾക്ക് മ്യാൻമറിലെത്താൻ സാധിക്കും. ഇന്ത്യയുടെ വികസങ്ങൾ ഭയക്കുന്ന ചൈന ഇതിനാലാണ് പദ്ധതിയിൽ തടസ്സങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നത്.
അരാക്കൻ ആർമിയിലെ ഭീകരരിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതോടെ ആക്രമണങ്ങൾക്കു പിന്നിൽ ചൈനയാണെന്ന സംശയം ശക്തിപ്പെടുകയായിരുന്നു. മ്യാന്മറിന്റെ തലസ്ഥാനമായ നെയ്പിറ്റോയിൽ പ്രവർത്തനം ശക്തമാക്കിയിരിക്കുന്ന അരാക്കൻ ആർമി കഴിഞ്ഞവർഷം മാത്രം 600-ലധികം തവണ മ്യാൻമർ സൈനികരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളും നടന്നത് കലധാൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ സമീപത്തു വെച്ചാണ്. 480 മില്യൺ ഡോളർ ചിലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കലധാൻ പദ്ധതി.
കഴിഞ്ഞ വർഷം അരാക്കൻ ആർമി, പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള സാധന സാമഗ്രികൾ നശിപ്പിക്കുകയും ഇവയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന മ്യാന്മർ സൈനികരെ ആക്രമിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Discussion about this post