തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഫ്ലാറ്റ് നിര്‍മാണക്കേസില്‍ ഉപഭോക്താക്കളുടെ പട്ടിക ഉടന്‍ നല്‍കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ലോകായുക്ത മുന്നറിയിപ്പ് നല്കി.
ഉപഭോക്താക്കളുടെ പട്ടിക നല്‍കണമെന്ന ലോകായുക്തയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സ്വകാര്യ ഫ്ലാറ്റ് ഉടമയുടെ ഹര്‍ജി തള്ളിയാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രനുമടക്കമുള്ള ഡിവിഷന് െബഞ്ച് ഉത്തരവിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നല്കിയ റിപ്പോര്‍ട്ടിലും പരാതിയിലും ഉന്നത ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്തതായി ആരോപണമുണ്ട്. ആരോപണത്തിലെ സങ്കീര്‍ണത തീര്‍ക്കേണ്ട ബാധ്യത ലോകായുക്തയ്ക്കുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
അഡ്വക്കേറ്റ് കമ്മിഷണര്‍ നല്‍കിയതിനുപുറമെ അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ പ്ലാനില്‍ കൈയേറ്റം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ലോകായുക്ത എടുക്കുന്ന തീരുമാനം ഫ്ലാറ്റ് ഉപഭോക്താക്കള്‍ അറിയേണ്ടതുണ്ട്. ഉപഭോക്താക്കള്‍ ഏറ്റെടുക്കേണ്ടിവരുന്ന അപകടസാധ്യത അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
പാറ്റൂരിലെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി സ്വകാര്യ ഫ്ലാറ്റുടമ കൈയേറി ഫ്ലാറ്റ് പണിതതിന് ഉന്നത രാഷ്ട്രീയഉദ്യോഗസ്ഥര് കൂട്ടുനിന്നെന്നായിരുന്നു പരാതിയിലെ ആരോപണം.
Discussion about this post