മുക്കം: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറുകയും 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ തള്ളുകയും ചെയ്ത സംഭവത്തില്‍ പ്രതി കുട്ടിയുടെ അമ്മയായ ഹസ്നയാണെന്ന് കണ്ടെത്തി. ഹസ്ന പോലീസിനോട് കുറ്റം സമ്മതിച്ചു. ഭര്‍ത്താവിന്റെ അമ്മയോടുള്ള കടുത്ത വൈരാഗ്യമാണ് ഇതു ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് ഹസ്ന പറഞ്ഞു.
കാരശ്ശേരി കക്കാടില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുണ്ടും കടവത്ത് ഹൈദ്രുവിന്റെ ഭാര്യ ഹസ്നയാണ് മുളകു പൊടി പ്രയോഗത്തിന് ഇരയായത്.
ഇവരുടെ കരച്ചില് കേട്ട് ഓടിയെത്തിയവരാണ് കുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ നിന്ന് കണ്ടെടുത്തത്. ഹസ്നയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ദുരൂഹതയുളളതായി നാട്ടുകാര്‍ പറഞ്ഞു. അപ്പോള്‍ തന്നെ പൊലീസ് അന്വേഷണമാരംഭിച്ചു. യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post