ഡൽഹി: മതം മാറാൻ വിസമ്മതിച്ചതിന് കൊലചെയ്യപ്പെട്ട നികിത തോമറിന്റെ ആത്മാഭിമാനത്തെ പ്രകീർത്തിച്ച് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. നാണമില്ലത്ത ജിഹാദികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും അനുപമമായ അഭിമാനബോധം പ്രകടിപ്പിച്ച നികിത തോമറിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്നും കങ്കണ ആവശ്യപ്പെട്ടു.
കൊലയാളിയായ തൗസിഫിന്റെ ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാൻ കൂട്ടാക്കാത്ത നികിതയുടെ ധീരതയെ കങ്കണ പ്രശംസിച്ചു. നികിതയുടെ ധീരത റാണി ലക്ഷ്മിഭായിക്കും പദ്മാവതിക്കും തുല്യമാണെന്ന് താരം ട്വീറ്റ് ചെയ്തു. നികിതയെ ദേവി എന്ന് സംബോധന ചെയ്ത കങ്കണ, നികിത ദേവിയുടെ ധീരത ഓരോ ഹിന്ദു സ്ത്രീയുടെയും അഭിമാനവും മഹിമയും ഉയർത്തിയെന്നും അഭിപ്രായപ്പെട്ടു.
കാറിനുള്ളിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചത് ചെറുത്തപ്പോൾ പ്രകോപിതനായ തൗസിഫ് എന്ന അക്രമിയുടെ വെടിയേറ്റാണ് ഹരിയാന സ്വദേശിനിയായ ബി.കോം വിദ്യാർത്ഥിനി നികിത തോമർ മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന തൗസിഫ്, നികിതയെ ഇസ്ലാമിലേക്ക് മതം മാറാൻ പ്രേരിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൗസിഫിന്റെ കൂട്ടാളി റെഹാനെയും ഹരിയാന പൊലീസ് പിടികൂടിയിരുന്നു.
കുടുംബത്തിന് ഭീഷണിയുണ്ടെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
Discussion about this post