ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്. ആര്‍എസ് പുര സെക്ടറിലാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. എന്നാല്‍ ആക്രമണത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചതായും സൈനിക വക്താവ് അറിയിച്ചു.
കുപ്‌വാര ജില്ലയിലെ ഹന്‍ദ്‌വാര വനമേഖലയില്‍ വ്യാഴാഴ്ച സുരക്ഷാസൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ സോചാലിയരിയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു ബുധനാഴ്ച രാത്രി ലഭിച്ച വിവരത്തെത്തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിലാണ് നാലു ഭീകരരെ വധിച്ചത്.
Discussion about this post