കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 950 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൾ റഹ്മാനെയാണ് ഇന്ന് രാവിലെ കസ്റ്റംസ് പിടികൂടിയത്.
ഡോർ ലോക്കറിൽ ഉരുക്കി വെച്ച നിലയിലായിരുന്നു സ്വർണ്ണം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരാഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെയാളെയാണ് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞദിവസവും സ്വർണം പിടികൂടിയിരുന്നു.
ദുബായിൽ നിന്നെത്തിയ അഞ്ചു പേരിൽ നിന്നായി നാലര കിലോ സ്വർണമാണ് പിടികൂടിയത്. ഇതിലൊരാൾ ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചും മറ്റുള്ളവർ മിശ്രിതമാക്കിയുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.







