ഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് ടിആര്‍എഫ്.
കുല്‍ഗാമിലെ വൈകെ പോരയിലായിരുന്നു സംഭവം ആക്രമണത്തില്‍ ബിജെപി യുവനേതാവ് ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിദ ഹുസൈന് യാടു, ഉമര്‍ റാഷീദ്, ഉമര്‍ റംസാന് എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post