ന്യൂഡൽഹി: ഫ്രഞ്ച് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗല. ഫ്രാൻസിലെ ഇന്റർനാഷണൽ റിലേഷൻ സ്ട്രാറ്റജി ഡയറക്ടർ ജനറൽ ആയ ആലീസ് ഗ്വിട്ടനുമായാണ് ഹർഷ് കൂടിക്കാഴ്ച നടത്തിയത്. ഇൻഡോ പസഫിക് മേഖലയിലെ സമുദ്ര സംരക്ഷണത്തെക്കുറിച്ചും, പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ചും ഇരുവരും ആഴത്തിൽ ചർച്ച ചെയ്തു.
പ്രാദേശിക സഹകരണത്തിൽ ഫ്രാൻസിന്റെ സകല പങ്കാളിത്തവും ആലീസ് ഉറപ്പു നൽകി. ഫ്രാൻസിലെ നിരവധി മാധ്യമപ്രവർത്തകരെയും തിങ്ക് ടാങ്ക് ഗ്രൂപ്പുകളെയും സന്ദർശിച്ച ഹർഷ്, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ദൃഢപ്പെടുത്തുന്നതിന് തന്റെ പൂർണ പരിശ്രമമുണ്ടായിരിക്കുമെന്നും വ്യക്തമാക്കി.
ഒരാഴ്ച നീളുന്ന യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗല ഇപ്പോൾ ഫ്രാൻസിലാണ്. ഇവിടെ നിന്നും അദ്ദേഹം നേരിട്ട് ജർമനിയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും സന്ദർശനം നടത്തും.
Discussion about this post