ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ( എന്‍ സി ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ സി ബി അന്വേഷിക്കുന്നത്.
അതേസമയം, കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ( എന്‍ സി ബി)നീക്കം തുടങ്ങി. എന്‍ സി ബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മൂന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ ശാന്തിനഗറിലെ ഇഡി ഓഫീസിലെത്തിയത്. ബിനീഷില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചര്‍ച്ച നടത്തി.
മാത്രമല്ല മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍.ഐ.എയും അന്വേഷിച്ചേക്കും. ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്ത് പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Discussion about this post