ഉമ്മന്നൂർ: കോവിഡ് 19 പിടിപെട്ടു അസ്സിസിയ മെഡിക്കൽ കോളേജിൽ ചികിസ്ഥയിലിരിക്കെ മരണപെട്ട തങ്കമ്മ കുഞ്ഞച്ചന്റെ ഭൗതിക ശരീരം വിലങ്ങറ മാർത്തോമാ പള്ളി സെമിത്തെരിയിൽ അടക്കം ചെയ്യുന്നതിന് വേണ്ട എല്ലാ സഹായവുമായി ആരോഗ്യ വകുപ്പിനോടൊപ്പം ഉമ്മന്നൂർ സേവാഭാരതി പ്രവർത്തകർ.
സ്വജീവൻ പണയംവച്ചും സഹജീവികളോട് കരുണ കാണിക്കാൻ മുൻവിധികളൊന്നും ഇല്ലാതെ പ്രവർത്തിക്കുന്ന സേവാഭാരതി പ്രവർത്തകർക്ക് മാത്രമേ കഴിയൂ. വിലങ്ങറ മർത്തോമ ചർച്ച് വികാരിയുടെ സാന്നിധ്യത്തിൽ മതപരമായ കർമ്മങ്ങൾ പാലിച്ചു കൊണ്ട് സംസ്കാര ചടങ്ങുകൾ പള്ളി സെമിത്തേരിയിൽ നടത്തി. നിലവിൽ, പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാനും മറ്റും സേവാഭാരതിയെയാണ് ബന്ധപ്പെടുന്നത്. അതോടൊപ്പം തന്നെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) നൽകുന്ന റാപ്പിഡ് റെസ്പോൺസ് ടീം ട്രെയിനിങ് പൂർത്തിയാക്കിയവരാണ് സേവാ ഭാരതി ഉമ്മന്നൂർ. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും കൃത്യതയോടെ കൂടിയും, പ്രതിഫലേച്ഛ ആഗ്രഹിക്കാതെ പൂർണ്ണമായും ചെയ്യുന്നതിനാൽ സേവാഭാരതി പ്രവർത്തകരെ നാട്ടുകാർക്ക് വിശ്വാസമാണ്.
സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് രാഷ്ട്രീയപരമായ എതിർപ്പുകൾ തരണം ചെയ്തുകൊണ്ട് സേവാ ഭാരതി പ്രവർത്തകർ സംസ്കാരം നടത്തിയത്. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി എസ് കെ. ശാന്തു, മണ്ഡൽ കാര്യവാഹ് ബി. അനൂപ്, അനന്തു അജയൻ ഉമ്മന്നൂർ, മനീഷ്, അനന്തു പെെങ്ങയിൽ,രതീഷ് ആയിരവല്ലി എന്നിവർ നേതൃത്വം വഹിച്ചു
Discussion about this post