ഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ അന്വേഷണ വിവരങ്ങള്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍ തേടി ഏഴ് തവണ കത്ത് നല്‍കിയിട്ടും പൊലീസ് പ്രതികരിച്ചില്ലെന്നും സിബിഐ കുറ്റപ്പെടുത്തി.
സിബിഐ അന്വേഷണം ചോദ്യം ചെയ്തു കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകള്‍ കൈമാറാത്തതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
Discussion about this post