ന്യൂഡൽഹി : പാക് അധീന കശ്മീർ സംരക്ഷിച്ചു നിർത്താൻ ചൈനയ്ക്കു വേണ്ടി എന്തും ചെയ്യാനൊരുങ്ങി പാകിസ്ഥാൻ. ചൈനീസ് പൗരന്മാരുള്ള പാകിസ്ഥാനിലെ പ്രദേശങ്ങളിൽ പന്നി വ്യാപാരം ആരംഭിച്ചിരിക്കുകയാണ് മുസ്ലീം രാജ്യമായ പാകിസ്ഥാൻ.
പാക് അധീന കശ്മീരിൽ ഇന്ത്യ അവകാശവാദം ശക്തമാക്കുമോയെന്ന് ഭയക്കുന്ന പാകിസ്ഥാൻ അതില്ലാതാക്കുന്നതിനു വേണ്ടി കണ്ടു പിടിച്ച മാർഗമാണ് ഈ പ്രദേശങ്ങളിൽ ചൈനയ്ക്ക് കൂടുതൽ അവകാശം നൽകുകയെന്നത്. അടുത്തിടെ, ചൈനീസ് ഉദ്യോഗസ്ഥരെ സൈനിക വാഹനത്തിൽ വേശ്യാലയത്തിലേക്ക് കൊണ്ടു പോകാൻ പാക് അധികൃതർ മുൻകയ്യെടുത്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. പാക് ജനതയുടെ എതിർപ്പ് അവഗണിച്ച് ചൈനയെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യം ചെയ്യുന്ന പ്രവർത്തികൾ പാകിസ്ഥാനികളെ നന്നേ അസ്വസ്ഥരാക്കുന്നുണ്ട്.
ചൈനയുടെ പിന്തുണയ്ക്കുവേണ്ടി രാജ്യത്തിന്റെ സംസ്കാരം വരെ അടിയറവുവെയ്ക്കാൻ പാകിസ്ഥാൻ തയ്യാറായിരിക്കുന്ന ഈ സാഹചര്യത്തിൽ, പാക് അധീന കശ്മീർ ഇന്ത്യ പിടിച്ചെടുത്താൽ ഇന്ത്യയ്ക്കു വേണ്ടി പാകിസ്ഥാനികൾ വരെ കയ്യടിക്കുമെന്ന് തീർച്ചയാണ്. പാക് അധീന കശ്മീരിലൂടെ മാത്രമാണ് പാകിസ്ഥാനും ചൈനയ്ക്കും പരസ്പരം ബന്ധപ്പെടാനാവുന്നത്. ഇന്ത്യ പാക് അധീന കശ്മീർ പിടിച്ചെടുത്താൽ പാകിസ്ഥാനെക്കാൾ കൂടുതൽ അത് ബാധിക്കുക ചൈനയേയായിരിക്കും.
Discussion about this post