കോഴിക്കോട്: കോഴിക്കോട് ആറു വയസ്സുകാരിയായ നേപ്പാളി ബാലികക്ക് ക്രൂര പീഡനം. ബാലുശ്ശേരിക്കടുത്ത് ഉണ്ണികളം വള്ളിയോത്താണ് സംഭവം.
ഇന്നലെ വൈകുന്നേരമാണ് കുട്ടി പീഡനത്തിനിരയായത്. ഇന്നലെ പകൽ നേപ്പാൾ സ്വദേശികളായ കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നു. ക്വാറി തൊഴിലാളികളായ ഇവർ വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു പീഡനം.
മാതാപിതാക്കൾ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post