കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമ ബംഗാളില്‍ മമതക്കെതിരെയും തൃണമൂല്‍ ഭരണത്തിനെതിരെയും ശക്തമായ ജനരോഷമാണ് ഉയരുന്നതെന്ന് അമിത്ഷാ പറഞ്ഞു. രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ആദിവാസി മേഖലയായ ബന്‍കുറയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക നിക്ഷേപ പദ്ധതികളൊന്നും നടപ്പാക്കാന്‍ മമത ബാനര്‍ജി അനുവദിക്കുന്നിലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആദിവാസി മേഖലകളിലുള്ളവര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച പണം അവരിലേക്ക് എത്തുന്നില്ല. കര്‍ഷകര്‍ക്കുള്ള 6,000 രൂപയുടെ കേന്ദ്രസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ തൃണമൂല്‍ ഭരണത്തിന്റെ മരണമണിയാണ് മുഴങ്ങുന്നത്. ബംഗാളിലെ ജനങ്ങളുടെ കണ്ണുകളില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അത് സാധ്യമാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി ബംഗാളില്‍ അടുത്ത തവണം ഭരണം പിടിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post