കൊച്ചി : ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയിലെ യുവതാരങ്ങളുമായി അടുത്ത ബന്ധം . മലയാളി യുവതാരങ്ങള്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായാണ് സൂചന. കൊച്ചിയിലെ യുവനടനും, അനൂപ് മുഹമ്മദും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ കോള്‍ ലിസ്റ്റ് പ്രമുഖ മാധ്യമത്തിന് ലഭിച്ചു.
മമ്മൂട്ടി ചിത്രം , സൈക്കോ ത്രില്ലര്‍ മൂവി അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലഭിനയിച്ച നടന് അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ ഫോണ്‍ വിളികള്‍ നടത്തിയതിന്റെ തെളിവുകളാണ് പ്രധാനമായും കണ്ടെത്തിയത്.
സംസ്ഥാനത്തെ സ്വര്‍ണകള്ളക്കടത്ത് ഇടപാടുകാരുമായും അനൂപ് ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് അടുത്തിടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന എല്ലാ കേസുകളിലെയും പ്രതികള്‍ക്ക് തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ ബോളിവുഡിലടക്കം സിനിമാതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കന്നട സിനിമാലോകത്തിലെ ചില യുവതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് അനൂപ് മുഹമ്മദിലേക്ക് അന്വേഷണമെത്താന്‍ സഹായിച്ചത്. ഇയാള്‍ ബംഗളൂരുവില്‍ ആരംഭിച്ച ഹോട്ടലായിരുന്നു ഇത്തരം ഇടപാടുകള്‍ക്ക് മറയായി പ്രവര്‍ത്തിച്ചത്. അനൂപിന്റെ മയക്കുമരുന്ന് ഇടപാടുകളിലുള്ള സാമ്ബത്തിക സ്രോതസിനെ കുറിച്ചുള്ള അന്വേഷണമാണ് ബിനീഷ് കോടിയേരിയിലെത്തിയത്. മലയാള സിനിമാ മേഖലയുമായി ബിനീഷ് കോടിയേരിക്കും അടുത്ത ബന്ധമാണുണ്ടായിരുന്നത്.
Discussion about this post