ഡല്‍ഹി: പി.എസ്.എല്‍.വി- സി 49-ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഐഎഎസ്ആര്ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. ഈ കോവിഡ് കാലത്തും സമയക്രമം പാലിക്കാന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പല തടസങ്ങളും മറികടന്നു’മോദി ട്വീറ്റ് ചെയ്തു.
I congratulate @ISRO and India's space industry for the successful launch of PSLV-C49/EOS-01 Mission today. In the time of COVID-19, our scientists overcame many constraints to meet the deadline.
— Narendra Modi (@narendramodi) November 7, 2020
ഇന്ത്യയുടെ എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റും (ഇഒഎസ്-01), 9 രാജ്യാന്തര വാണിജ്യ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വി-സി49 വഴി ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് വൈകിട്ട് 3.12ന് ആയിരുന്നു വിക്ഷേപണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്.
ലിത്വാനിയ (1 ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍), ലക്സംബര്‍ഗ് (4 മാരിടൈം ആപ്ലിക്കേഷന്‍), യുഎസ് (4 മള്‍ട്ടി മിഷന് റിമോട്ട് സെന്‍സിങ്) എന്നീ 9 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നു. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഇഒഎസ്-01 ഉപഗ്രഹം കൃഷി, വനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ വലിയ സഹായമാകുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
Discussion about this post