മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് സര്‍വേ. ബിജെപി 18 സീറ്റ് വരെ നേടാമെന്ന് സർവേയിൽ പറയുന്നു. യുപിയിലും ഗുജറാത്തിലും ബിജെപി നേട്ടം കൊയ്യുമെന്നും ഇന്ത്യ ടുഡേ ആക്സിസ് സര്‍വേയിൽ പറയുന്നു.
മധ്യപ്രദേശില്‍ ബിജെപി 28-ൽ 18 സീറ്റ് വരെ നേടാമെന്ന് ഇന്ത്യ ടുഡേ ആക്സിസ് സര്‍വേയിൽ പറയുന്നു. കോണ്‍ഗ്രസിന് 12 സീറ്റ് വരെ കിട്ടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് പോള്‍ പ്രവചനം. ബിഎസ്പിക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ളവർ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post