ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ വിജയിച്ചതോടെ ഇന്ത്യൻ വ്യവസായികൾക്ക് ശുഭപ്രതീക്ഷ വർധിക്കുന്നു. വ്യവസായ മേഖലകളോട് പൊതുവേ ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് സർക്കാർ, ഇന്ത്യൻ പാരമ്പര്യമുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർ ഇന്ത്യൻ വ്യവസായികൾക്ക് ആത്മവിശ്വാസം നൽകുന്നു.
” വർദ്ധിച്ചു വരുന്ന വ്യാപാരങ്ങളും നിക്ഷേപ ബന്ധങ്ങളും, ഇന്ത്യ-യുഎസ് സമ്പദ് വ്യവസ്ഥകളെ ആഴത്തിൽ ബന്ധിപ്പിക്കുന്നു.കോവിഡ് അനന്തര ബിസിനസ് കാലഘട്ടത്തിൽ, സംയുക്തമായ പ്രവർത്തനം കൊണ്ട് ഇരു രാജ്യങ്ങളും ഈ സന്ദർഭം ഫലപ്രദമായി ഉപയോഗിക്കണം.” എന്നാണ് കോട്ടക്ക് മഹീന്ദ്ര ബാങ്ക് ചെയർമാൻ ഉദയ് കോട്ടക് വെളിപ്പെടുത്തുന്നത്.
പി.എച്ച്.ഡി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് സഞ്ജയ് അഗർവാളിന്റെ അഭിപ്രായപ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും എക്കാലത്തും ശക്തമായ സാമൂഹിക വ്യവസായിക സാമ്പത്തിക ബന്ധങ്ങൾ രൂപീകരിക്കാൻ ബദ്ധശ്രദ്ധരാണ്. ഇപ്പോൾ ഭരണത്തിലേറിയിരിക്കുന്ന ഡെമോക്രാറ്റിക് സർക്കാർ, ഇന്ത്യൻ നിക്ഷേപകരുടെ സംരംഭകരും ഉദാരമായ സമീപനമാണ് സ്വീകരിക്കുകയെന്നും സഞ്ജയ് അഗർവാൾ വ്യക്തമാക്കുന്നു.
Discussion about this post